പാലക്കാട്: ദേശീയ വായനാദിന മാസാചരണത്തിന്റെ ജില്ലാതല സമാപനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നെന്മാറ ഗംഗോത്രി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടക്കും. പാലക്കാട് സൗഹൃദം ദേശീയ വേദി അവതരിപ്പിക്കുന്ന 'വായിച്ചു വളരുക' എന്ന നാടകത്തോടെയാണ് പരിപാടിക്ക് തുടക്കമാകുക. തുടർന്ന് സാംസ്‌കാരിക സമ്മേളനം കെ.പ്രേമൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി.എൻ.പണിക്കർ ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റ് ഇ.വി.കോമളം അദ്ധ്യക്ഷയാകും. വായനാ മാസാചരണത്തോടനുബന്ധിച്ച് നടത്തിയ റീൽസ് മത്സരവിജയികൾക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും മെമന്റോയും പരിപാടിയിൽ സമ്മാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |