SignIn
Kerala Kaumudi Online
Sunday, 02 August 2026 2.28 AM IST

പാലക്കാട് ജില്ലയിൽ കനത്ത മഴ; മംഗലം, കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകൾ തുറന്നു

mangalam
വൃഷ്ടിപ്രദേശങ്ങളിലെ കനത്ത മഴയെ തുടർന്ന് ജലനിരപ്പുയർന്നതോടെ മംഗലം ഡാമിന്റെ ഷട്ടറുകൾ തുറന്നപ്പോൾ.

പാലക്കാട്: ജില്ലയിലെ മംഗലം, കാഞ്ഞിരപ്പുഴ ഡാമുകളിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ഡാമുകളുടെ സ്പിൽവേ ഷട്ടറുകൾ തുറന്നു. മംഗലം ഡാമിന്റെ ആറു സ്പിൽവേ ഷട്ടറുകളും 3545 സെന്റീമീറ്റർ തുറന്നു. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് 77.71 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. 77.88 മീറ്ററാണ് പരമാവധി സംഭരണ ശേഷി. തുടർച്ചയായ മഴയെത്തുടർന്ന് ഡാമിലെ ജലനിരപ്പ് അപകടനില കടന്ന സാഹചര്യത്തിലാണ് ആറു സ്പിൽവേ ഷട്ടറുകളും തുറന്നത്.

ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. ലഭിക്കുന്ന മഴയുടെ തോതനുസരിച്ച് സ്പിൽവേ ഷട്ടറുകൾ 60 സെ.മീ വരെ ഉയർത്തുമെന്നും ഡാമിനോട് ചേർന്നുള്ള പ്രദേശങ്ങളിലും അണക്കെട്ടിന്റെ താഴ്ന്ന ഭാഗത്തും പുഴയുടെ കരകളിലും താമസിക്കുന്നവരും പുഴയിലിറങ്ങുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.

കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ വെള്ളിയാഴ്ച രാത്രി മുതൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നത്. 95.37 മീറ്ററാണ് നിലവിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷി 97.50 മീറ്റർ. മഴ ശക്തിപ്പെട്ടാൽ ആവശ്യാനുസരണം ഷട്ടറുകൾ കൂടുതൽ ഉയർത്തും. ഡാമിന്റെ താഴെയുള്ള പ്രദേശങ്ങളിലെയും പുഴയുടെ ഇരു കരകളിലേയും താമസക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

 നെല്ലിയാമ്പതിയിലും മലമ്പുഴയിലും

സഞ്ചാരികൾക്ക് നിയന്ത്രണം

പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി, മലമ്പുഴ ഉൾപ്പടെ മലയോര മേഖലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. മലമ്പുഴയിലെ കവയിലും സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്.

 ജില്ലാ കൺട്രോൾ റൂം നമ്പർ

8921994727, 0491 2505292

താലൂക്ക് കൺട്രോൾ റൂം നമ്പറുകൾ*

പാലക്കാട്: 0491 2504088
ആലത്തൂർ: 04922 223325
ചിറ്റൂർ: 04923 223740
മണ്ണാർക്കാട്: 04924 291399
ഒറ്റപ്പാലം: 0466 2244522
പട്ടാമ്പി: 0466 2912797
അട്ടപ്പാടി: 9207191470

 പാലക്കാട് കെ.എസ്.ഇ.ബിയിൽ കൺട്രോൾ റൂം തുറന്നു

കനത്ത മഴയെത്തുടർന്ന് വൈദ്യുതി തടസങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി പാലക്കാട് കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സർക്കിളിനു കീഴിൽ കൺട്രോൾ റൂം തുറന്നു.

 സർക്കിൾതല കൺട്രോൾ റൂം നമ്പർ: 9496009936
ഹോട്ട് ലൈൻ നമ്പർ: 9496010101
ടോൾ ഫ്രീ നമ്പർ: 1912
 വാട്ട്സ്ആപ്പ്/വിളിക്കാനുള്ള നമ്പർ: 9496001912

വൈദ്യുതകമ്പികൾ പൊട്ടി വീണത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ മുന്നറിയിപ്പ് നൽകണമെന്നും വിവരങ്ങൾ മേൽപറഞ്ഞ നമ്പറുകളിലോ അതത് സെക്ഷൻ ഓഫീസുകളിലോ അറിയിക്കണമെന്നും ഡെപ്യൂട്ടി ചീഫ് എൻജിനിയർ അറിയിച്ചു.

മംഗലംഡാം അണക്കെട്ടിന്റെ ആറ് ഷട്ടറുകളും തുറന്നപ്പോൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL