ന്യൂ ജേഴ്‌സി: ലോകകപ്പ് ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കേ സ്‌പാനിഷ് ടീമിന്റെ പരിശീലനം നിർത്തിവച്ചു. പ്രതികൂല കാലാവസ്ഥയാണ് കാരണമെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച പ്രദേശത്ത് ശക്തമായ ഇടിമിന്നലും കൊടുങ്കാറ്റും ഉണ്ടായതിനെത്തുടർന്ന് പരിശീലനം തടസപ്പെട്ടതായി ടീം മാനേജ്മെന്റ് അറിയിച്ചു. തുടർന്ന് ഗ്രൗണ്ടിലെ പരിശീലനം ഒഴിവാക്കി കളിക്കാർ ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറി. ടീമിന് ഔട്ട്ഡോർ ഗ്രൗണ്ടിലിറങ്ങാൻ സാധിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം, ന്യൂ ജേഴ്സിയിലെ മോറിസ്ടൗണിൽ നിശ്ചയിച്ചതിലും 45 മിനിട്ട് വെെകിയാണ് അർജന്റീന ടീമിന്റെ പരിശീലനം ആരംഭിച്ചതെന്നാണ് റിപ്പോർട്ട്.
ന്യൂയോർക്കിലെ ന്യൂജഴ്സി സ്റ്റേഡിയത്തിൽ ഞായറാഴ്ച അർദ്ധരാത്രിയാണ് ഫൈനൽ. കൃത്യമായി പറഞ്ഞാൽ ഇന്ത്യൻ സമയം തിങ്കളാഴ്ച വെളുപ്പിന് 12.30 മുതൽ. ചരിത്രത്തിലാദ്യമായി ഫൈനലിന്റെ ഹാഫ്ടൈമിൽ ഫിഫ സംഘടിപ്പിക്കുന്ന പ്രത്യേക ആഘോഷ പരിപാടി ഉള്ളതിനാൽ 90 മിനിട്ട് നിശ്ചിതസമയം പൂർത്തിയാകാൻ തന്നെ വെളുപ്പിന് രണ്ടേമുക്കാലോളമാകും. അധികസമയമോ ഷൂട്ടൗട്ടോ വന്നാൽ പിന്നെയും മുക്കാൽ മണിക്കൂറോളം വേണ്ടിവരും വിധിയറിയാൻ.
ഇതുവരെയും ഒരു മത്സരം പോലും തോൽക്കാതെയാണ് അർജന്റീനയും സ്പെയ്നും ഫൈനലിലെത്തുന്നത്. ആദ്യ റൗണ്ടിൽ ദുർബലരായ എതിരാളികളോട് മിന്നുന്ന വിജയങ്ങൾ നേടിയ മെസിയും സംഘവും പക്ഷേ നോക്കൗട്ടിലെ ആദ്യ മത്സരം ശരിക്കും വെള്ളംകുടിച്ചുതുടങ്ങി. കേപ്പ് വെർദേ, ഈജിപ്ത്, സ്വിറ്റ്സർലാൻഡ്, ഇംഗ്ളണ്ട് എന്നിവരോടെല്ലാം അവസാനസമയത്തെ ആർജവവും മെസിയുടെ സാന്നിദ്ധ്യവും കൊണ്ടുമാത്രമാണ് അർജന്റീന ജയിച്ചത്. മറുവശത്ത് ആദ്യ കളിയിൽ കേപ് വെർദേയോട് ഗോൾരഹിത സമനില വഴങ്ങിയ സ്പെയ്ൻ പിന്നീട് എല്ലാകളികളും നേടിയത് ആധികാരിക വിജയങ്ങൾ. ക്വാർട്ടറിൽ ബെൽജിയത്തിന് എതിരെ മാത്രമാണ് ഒരു ഗോളെങ്കിലും വഴങ്ങിയത്.
The Spanish national team's World Cup final training was suspended in New Jersey due to adverse weather, including strong thunderstorms. Team management confirmed Saturday's outdoor practice interruption, moving players indoors. Argentina's training was also reportedly delayed. Both undefeated teams will clash in the final scheduled for Sunday midnight.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |