SignIn
Kerala Kaumudi Online
Tuesday, 25 August 2026 12.52 AM IST

കർഷക കൂട്ടായ്മ

ex-minister
വണ്ടിത്താവളത്ത് സംഘടിപ്പിച്ച കർഷക കൂട്ടായ്മ മുൻ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: രാജ്യത്തെ പോറ്റുന്ന കൃഷിക്കാരനെ രാജ്യസേവകരായി അംഗീകരിക്കണമെന്ന്‌ പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകളിലെ കർഷകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. വണ്ടിത്താവളം എ.എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കർഷക കൂട്ടായ്മ മുൻമന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. കർഷകന് ജീവിക്കാനാവശ്യമായ വരുമാനം ഉറപ്പാക്കണം, അവകാശ ലാഭം നിയമപരമായി ഉറപ്പാക്കുക, കാർഷിക ക്ഷേമ ബോർഡ് നടപ്പിൽ വരുത്തുക, പാലിന് എം.എസ്.പി നിശ്ചയിക്കുക, പാൽ ഉല്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളും കർഷക കൂട്ടായ്മ ഉന്നയിച്ചു. മുള്ളൻതോട് ഷാജി അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ.ഡി.പ്രസേനൻ, വിവിധ കർഷക സംഘടന പ്രതിനിധികളായ ചിതംമ്പരൻ കുട്ടി, പ്രഭാകരൻ, ശിവാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FARMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL