SignIn
Kerala Kaumudi Online
Saturday, 12 September 2026 9.39 AM IST

പുതിയ കെട്ടിടങ്ങൾക്ക് തറക്കല്ലിടൽ,​ ഉപയോഗിക്കാതെ പഴയ കെട്ടിടങ്ങൾ

kettidam
വാളയാറിൽ ഇടിഞ്ഞ് പൊളിഞ്ഞ് കാടു കയറിക്കിടക്കുന്ന ക്വാർട്ടേഴ്സുകളിലൊന്ന്.

വാളയാർ: തകർന്ന് കിടക്കുന്ന പഴയ കെട്ടിടങ്ങൾ അവഗണിച്ച് വാളയാറിൽ പുതിയ കെട്ടിടങ്ങൾക്ക് തറക്കല്ലിടൽ. ഭാഗികമായി തകർന്ന് വീണ നിരവധി കെട്ടിടങ്ങളെ സാക്ഷി നിറുത്തിയാണ് വനം മന്ത്രി വാളയാർ വന പരിശീലന കേന്ദ്രത്തിൽ പുതിയ കെട്ടിടങ്ങൾക്ക് തറക്കല്ലിട്ടത്. പഴയ കെട്ടിടങ്ങൾ പുതുക്കിപ്പണിയുന്നതിനെ കുറിച്ചോ അറ്റകുറ്റപ്പണികൾ നടത്തുന്നതിനെ കുറിച്ചോ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് ഒരു പരാമർശവും ഉണ്ടായില്ല. ഇവിടെ പുതിയ കെട്ടിടങ്ങൾ ഉയരുമ്പോൾ പരിശീലന കേന്ദ്രത്തിന് ചുറ്റും അപശകുനം പോലെ പഴയ കെട്ടിടങ്ങൾ ഉണ്ടാകും. പുതിയ അക്കാദമിക് ബ്ലോക്ക്, ട്രെയിനീസ് ഹോസ്റ്റൽ, എക്സിക്യൂട്ടീവ് ഹോസ്റ്റൽ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് മന്ത്രി ഷിബു ബേബിജോൺ തറക്കല്ലിട്ടത്. ഫോറസ്റ്റ് ട്രെയിനിംഗ് സെന്ററിന്റെ മുപ്പതോളം കെട്ടിടങ്ങൾ ഇടിഞ്ഞ് പൊളിഞ്ഞ് ഉപയോഗ ശൂന്യമായി കിടക്കുന്നുണ്ട്. 20 വർഷം മുമ്പ് നിർമ്മിച്ച കെട്ടിടങ്ങളാണിത്. തുടക്കത്തിൽ എല്ലാ കെട്ടിടങ്ങളിലും താമസക്കാരുണ്ടായിരുന്നു. പഴയ കാല രീതിയിൽ നിർമ്മിച്ച കെട്ടിടങ്ങളാണ്. പിന്നീട് ജീവനക്കാർ ഇവിടെ താമസിക്കാതാവുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അറ്റകുറ്റ പണികൾ നടത്തിയതുമില്ല. പല കെട്ടിടങ്ങളും ഭാഗികമായി തകർന്ന് വീഴുകയും പരിസരം കാട് പിടിക്കുകയും ചെയ്തു. ക്വാർട്ടേഴ്സ് പരിസരത്ത് ഇഴ ജന്തുക്കൾ നിറയുകയും ചെയ്തു. 1961 ലാണ് വാളയാറിൽ ഫോറസ്റ്റ് സ്‌കൂൾ ആരംഭിച്ചത്. 2015 ൽ സ്റ്റേറ്റ് ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആയി ഉയർത്തി. ഇൻസ്റ്റിറ്റ്യൂട്ടിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി 30 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിട്ടുമുണ്ട്. പക്ഷെ ലക്ഷങ്ങൾ ചില വഴിച്ച് ആദ്യ കാലത്ത് നിർമ്മിച്ച ക്വാർട്ടേഴ്സുകളുടെ കാര്യത്തിൽ മാത്രം അവഗണന ഉണ്ടായി. ഇടിഞ്ഞ് പൊളിഞ്ഞ് കാടു കയറി കിടക്കുന്ന ക്വാർട്ടേഴ്സുകളുടെ കാര്യത്തിൽ എന്ത് തീരുമാനമെടുക്കും എന്ന കാര്യത്തിൽ വനം വകുപ്പിന് ഒരു ധാരണയുമില്ല

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FOREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL