SignIn
Kerala Kaumudi Online
Monday, 14 September 2026 1.40 AM IST

ലോട്ടറി തട്ടിപ്പ് 

lottery
.

ചിറ്റൂർ: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അനധികൃതമായി ഭാഗ്യക്കുറി വില്പപന നടത്തിയ സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിൽ. മീനാക്ഷിപുരം സ്വദേശി കവിത (45), അമ്പ്രാം പാളയം സ്വദേശി കവിത (21), ആനമല സ്വദേശിനി ശിവാനി (19) എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇതോടെ അതിർത്തി മേഖലകളിൽ അനധികൃത ലോട്ടറി വില്പന നടത്തിയതിന് പിടിയിലാകുന്നവരുടെ എണ്ണം 18 ആയി. കഴിഞ്ഞ ദിവസം രാത്രി മീനാക്ഷിപുരം ചെക്ക് പോസ്റ്റിന് സമീപത്തുള്ള ബോർഡർ ലക്കി എന്ന ലോട്ടറി സ്ഥാപനത്തിൽ പോലീസ് നടത്തിയ രഹസ്യ പരിശോധനയിലാണ് അനധികൃതമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭാഗ്യക്കുറി വിൽപ്പന നടത്തിയതായി കണ്ടെത്തിയത്. സംഭവത്തിൽ പൊള്ളാച്ചി സ്വദേശികളായ കടയുടമ സൽമാനും നടത്തിപ്പുകാരൻ മണികണ്ഠനും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, LOTTERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL