
പട്ടാമ്പി: പട്ടാമ്പി നഗരസഭയിൽ നടപ്പിലാക്കുന്ന 'സ്വച്ഛത ഹി സേവ 2026' ബൃഹത്തായ ശുചിത്വ ക്യാമ്പയിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. നഗരസഭാ കാര്യാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്‌സൺ ടി.പി.ഷാജി ലോഗോ പ്രകാശനം നിർവ്വഹിച്ചു. നഗരസഭയെ പൂർണമായും മാലിന്യമുക്തവും ശുചിത്വപൂർണവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു മാസം നീണ്ടുനിൽക്കുന്ന വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. നഗരസഭാ വൈസ് ചെയർപേഴ്‌സൺ അസ്‌ന ഹനീഫ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി ഡോ.അമൽ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |