
പാലക്കാട്: മൂന്നു ദിവസത്തെ ആവേശ്വോജ്ജ്വലമായ പോരാട്ടത്തിനൊടുവിൽ സെന്റ് റാഫൽസ് കത്തിഡ്രൽ സ്‌കൂളിൽ നടന്ന സഹോദയ സി.ബി.എസ്.ഇ ജില്ലാ സ്‌കൂൾ കലോത്സവം 'ജ്വാല 2026'ൽ കപ്പടിച്ച് ആതിഥേയരായ സെന്റ്. റാഫേൽസ് കത്തീഡ്രൽ സ്‌കൂൾ ചക്കത്തറ. എല്ലാ വിഭാഗങ്ങളിലും വിജയം കൈവരിച്ച് 871 പോയിന്റുമായാണ് എസ്.ആർ.സി.എസ് വിജയക്കപ്പിൽ മുത്തമിട്ടത്. ജില്ലയിലെ സഹോദയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സ്‌കൂൾ എല്ലാ വിഭാഗങ്ങളിലും ഒരുപോലെ വിജയം കൈവരിക്കുനത്. കാറ്റഗറി ഒന്നിൽ 60, കാറ്റഗറി രണ്ടിൽ 137, കാറ്റഗറി മൂന്നിൽ 282 , കാറ്റഗറി നാലിൽ 232,മറ്റുള്ള വിഭാഗത്തിൽ 160 എന്നിങ്ങനെയാണ് എസ്.ആർ.സി.എസിന്റെ പോയിന്റ് നില. തൊട്ട് പിറകിൽ 748 പോയിന്റുമായി സെന്റ്. ഡൊമിനിക് കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ശ്രീകൃഷ്ണപുരം രണ്ടാം സ്ഥാനത്തും, എം.ഇ.എസ് ഇന്റർനാഷനൽ സ്‌കൂൾ പട്ടാമ്പി 713 പോയിന്റുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.സീറോ മലബാർ സഭയുടെ പാലക്കാട് രൂപതയുടെ നിലവിലെ ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ എസ്.ആർ.സി.എസിന് വിജയക്കപ്പ് കൈമാറി.
സെന്റ്. ഡൊമിനിക് കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ശ്രീകൃഷ്ണപുരം (പോയിന്റ് നില) കാറ്റഗറി ഒന്ന്- 57, കാറ്റഗറി രണ്ട്- 134 കാറ്റഗറി മൂന്നിൽ 221, കാറ്റഗറി നാലിൽ 194,മറ്റുള്ള വിഭാഗത്തിൽ 142.
എം.ഇ.എസ് ഇന്റർനാഷനൽ സ്‌കൂൾ പട്ടാമ്പി (പോയിന്റ് നില) -കാറ്റഗറി ഒന്ന്- 58, കാറ്റഗറി രണ്ട്- 122, കാറ്റഗറി മൂന്നിൽ -195,കാറ്റഗറി നാലിൽ- 204,മറ്റുള്ള വിഭാഗത്തിൽ 134.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |