SignIn
Kerala Kaumudi Online
Monday, 05 October 2026 3.03 AM IST

ഉദ്ഘാടനം ചെയ്തു

mla
നിർമ്മാല്യം ശുചിത്വ പരിപാടി വി.ടി.ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പട്ടാമ്പി: നിർമലം പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം തൃത്താലയിൽ വി.ടി.ബൽറാം എം.എൽ.എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജയന്തി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സുജാത, വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ പത്തിൽ അലി, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പ്രിയ പ്രമോദ്, പഞ്ചായത്ത് സെക്രട്ടറി അമ്പിളി, അസിസ്റ്റന്റ് സെക്രട്ടറി അനിൽ, ജൂനിയർ സെക്രട്ടറി വിജയൻ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ അർജുൻ എന്നിവർ നേതൃത്വം നൽകി. കാമ്പയിനിന്റെ ഭാഗമായി കൈയ്യോട്‌കൈ എന്ന സന്ദേശവുമായി തൃത്താല സെന്ററിൽ മനുഷ്യചങ്ങല തീർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL