SignIn
Kerala Kaumudi Online
Friday, 16 October 2026 5.18 AM IST

പബ്ലിക്ക് ഹിയറിംഗ്

public
ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പബ്ലിക്ക് ഹിയറിംഗിൽ ഗ്രാമസഭയിൽ പ്രസിഡന്റ് പി.അരവിന്ദാക്ഷൻ സംസാരിക്കുന്നു.

ശ്രീകൃഷ്ണപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2025-26 സാമ്പത്തിക വർഷത്തെ രണ്ടാം പാദ സോഷ്യൽ ഓഡിറ്റിന്റെ ഭാഗമായി പബ്ലിക്ക് ഹിയറിംഗ് സംഘടിപ്പിച്ചു. ബ്ലോക്ക് ക്ഷീര വികസന ഓഫീസർ ഡോ.എം.എ.ശ്യാമ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷത്തെ പദ്ധതികളുടെ പൂർത്തീകരണം, സൃഷ്ടിക്കപ്പെട്ട തൊഴിൽ ദിനങ്ങൾ, ആസ്തികൾ, പ്രവൃത്തികൾ സംബന്ധിച്ച് സോഷ്യൽ ഓഡിറ്റ് ടീം കണ്ടെത്തിയ നേട്ടങ്ങൾ, കുറവുകൾ എന്നിവ സംബന്ധിച്ചുള്ള ഓഡിറ്റ് റിപ്പോർട്ട് ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സൺ പി.അജിത അവതരിപ്പിച്ചു. എം.അജയ് കുമാർ മോഡറേറ്ററായി. റിപ്പോർട്ട് ചർച്ചയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ, വൈസ് പ്രസിഡന്റ് എം.അരുണ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വി.സി.ഉണ്ണികൃഷ്ണൻ, കെ.കെ.ലിനി എന്നിവർ സംസാരിച്ചു. ചർച്ചകൾക്ക് സെക്രട്ടറി എം.എസ്.നാരായണൻ, എൻ.ആർ.ഇ.ജി ബ്ലോക്ക് അസി.എൻജിനീയർ കെ.ആർ.പുഷ്പലത, അസി.എൻജിനീയർ പൂജ നായർ, സി.ശരത്, കെ.ജയശ്രീ, പി.രാമപ്രകാശ് എന്നിവർ മറുപടി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL