പാലക്കാട്: പൂജ, നവരാത്രി അവധിക്ക് കേരളത്തിലേക്കുള്ള യാത്രാത്തിരക്ക് തുടരുന്നതിനാൽ ഇന്ന് ഒരു സ്പെഷ്യൽ ട്രെയിൻ കൂടി അനുവദിച്ചു. ചെന്നൈ എഗ്മോർ-മംഗളൂരു സെൻട്രൽ വൺ വേ ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ്(06036) ഇന്ന് രാത്രി 11.55ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് നാളെ രാത്രി 7.45ന് മംഗളൂരുവിലെത്തും. പാലക്കാട് ജംഗ്ഷൻ(നാളെ രാവിലെ 10.15), ഷൊർണൂർ ജംഗ്ഷൻ(11.15), തിരൂർ(12.28), കോഴിക്കോട്(1.17), വടകര(2.00), തലശ്ശേരി(2.24), കണ്ണൂർ(2.57), പയ്യന്നൂർ(3.25), നീലേശ്വരം(3.47), കാഞ്ഞങ്ങാട്(3.59), കാസർകോട്(4.20) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |