പാലക്കാട്: മലമ്പുഴ മരുതറോഡ് പഞ്ചായത്തിൽ ചന്ദ്രനഗർ കോളനിയിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി നെറുകക്കാട് ഭാഗത്തെ പാലത്തിന്റെ അപ്രോച്ച് റോഡ് പൊളിച്ച് പണിയുന്നതിനാൽ ഇന്ന് മുതൽ പ്രവൃത്തി തീരുന്നതു വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പി.ഡബ്ല്യു.ഡി നിരത്തുകൾ വിഭാഗം രണ്ടാം സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. കോട്ടേക്കാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പഞ്ചായത്ത് കാര്യാലയത്തിന് സമീപമുള്ള റോഡിലൂടെ കല്ലേപ്പുള്ളി-മണലി-ബാങ്ക് കോളനി വഴി പാലക്കാട് ടൗണിലേക്ക് പ്രവേശിക്കണം. കൽമണ്ഡപം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കാലിക്കറ്റ് ബൈപാസ് വഴി ബാങ്ക് കോളനി-മണലി-കല്ലേപ്പുള്ളി ജംഗ്ഷൻ വഴി കോട്ടേക്കാട് ഭാഗത്തേക്ക് പോകേണ്ടതുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |