SignIn
Kerala Kaumudi Online
Monday, 28 September 2026 3.24 PM IST

'നിരപരാധിയാണ്, വാഹനം മറ്റൊരാൾ ഏൽപ്പിച്ചത്’; ലഹരിക്കടത്ത് കേസിൽ മാഹി സ്വദേശിയെ സൗദിയിൽ തൂക്കിലേറ്റി

READ ENGLISH VERSION
abooty
അബൂട്ടി വെള്ളിലി

റിയാദ്: ലഹരി കടത്തിയ കേസിൽ ഗൾഫിൽ ജയിലായിരുന്ന മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലിയുടെ (41) വധശിക്ഷ നടപ്പാക്കി. ദമാമിലെ ജയിലിൽ തടവിൽ കഴിയുകയായിരുന്ന അബൂട്ടിയുടെ ശിക്ഷ നടപ്പിലാക്കിയ വിവരം സൗദി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. 2023ൽ ഒമാനിൽ നിന്ന് സൗദിയിലേക്ക് 43 കിലോ ഗ്രാം ലഹരി കടത്തിയെന്ന കേസിലാണ് ഇയാൾ പിടിയിലായത്.

എന്നാൽ, താൻ നിരപരാധിയാണെന്നും മറ്റൊരാൾ ഏല്പിച്ച വാഹനമാണെന്നുമാണ് അബൂട്ടി കോടതിയിൽ വാദിച്ചത്. പക്ഷേ, ലഹരി കണ്ടെത്തിയ വാഹനം അബൂട്ടിയുടെ പേരിലായിരുന്നു. വധശിക്ഷ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു. തുടർന്ന് രാജകീയ ഉത്തരവ് കൂടി വന്നതിന് പിന്നാലെ ശിക്ഷ നടപ്പിലാക്കുകയായിരുന്നു.

English Summary

A Saudi court has carried out the death sentence of Abuti Vellili, 41, a native of Peringadi in Mahe, in a drug trafficking case. He was arrested in 2023 for allegedly transporting 43 kilograms of drugs from Oman to Saudi Arabia. Abuti maintained his innocence, claiming someone else had entrusted him with the vehicle. Saudi appeals and Supreme Courts upheld the sentence.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAUDI EXECUTION, MAHI NATIVE, DRUG TRAFFICKING, ABUTI VELLILI, SAUDI ARABIA DEATH PENALTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360