ചിറ്റൂർ: മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് പെരുമാട്ടി പഞ്ചായത്ത് നടത്തുന്ന കൈയ്യോട് കൈ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നല്ലമാടൻചള്ള എസ്.എൻ.യു.പി സ്കൂളിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ് നിർവഹിച്ചു. വാർഡ് മെമ്പർ ഷീജ എഴുത്താണി അദ്ധ്യക്ഷയായി. പ്രധാനാദ്ധ്യാപിക പി.രശ്മി, വി.ഇ.ഒ സി.കെ.നവനീത്, ഡി.ഷിജി, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ മേഘ, ഹെൽത്ത് ഇൻസ്പെക്ടർ വി.അനീഷ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷർമ്മിള രാജൻ, പി.ടി.എ പ്രസിഡന്റ് കെ.കൃഷ്ണൻകുട്ടി, വൈസ് പ്രസിഡന്റ് എം.മജേഷ്, ആർ.നിത്യ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |