ശ്രീകൃഷ്ണപുരം: റോട്ടറി ക്ലബും പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തിയ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.അരുണ, പഞ്ചായത്തംഗം സി.ഓമന, റോട്ടറി ക്ലബ് പ്രസിഡന്റ് പി.കൃഷ്ണദാസ്, സെക്രട്ടറി എൻ.വി.മുരളീകൃഷ്ണൻ, ഡോ.ആശ, എൻ.സത്യൻ, എം.ശ്രീകുമാർ, ഡോ.കെ.പി. അച്ചുതൻകുട്ടി, എസ്. മോഹനൻ എന്നിവർ നേതൃത്വം നൽകി. ശ്രീകൃഷ്ണപുരം, മംഗലാംകുന്ന്, മണ്ണമ്പറ്റ, പുഞ്ചപ്പാടം, കുളക്കാട്ടുകുറുശ്ശി ഭാഗങ്ങളിലായി 150ൽ അധികം നായ, പൂച്ച തുടങ്ങിയ വളർത്തു മൃഗങ്ങൾക്ക് കുത്തിവെപ്പ് നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |