പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഹരിതകർമ്മസേന കൺസോർഷ്യം ഭാരവാഹികൾക്കായി വ്യക്തി ശുചിത്വം, പരിസ്ഥിതി ശുചിത്വം, ആരോഗ്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. വ്യക്തിയുടെ കൈകൾക്ക് ആരോഗ്യത്തിന്റെ കരുതൽ കൂടി' എന്ന സന്ദേശത്തോടെയാണ് പരിപാടി നടത്തിയത്. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ എസ്.അനുരാധ ഉദ്ഘാടനം ചെയ്തു. ഡി.പി.എം ജെൻഡർ ആൻഡ് എഫ്.എൻ.എച്ച്.ഡബ്ല്യു എസ്.ഗ്രീഷ്മ, ഹരിതകർമ്മ സേന ജില്ലാ കോഓർഡിനേറ്റർ പ്രസീത എന്നിവർ സംസാരിച്ചു. സ്നേഹിത കൗൺസിലർ ഉഷാകുമാരി, കമ്മ്യൂണിറ്റി കോർഡിനേറ്റർമാരായ കീർത്തന, മനീഷ എന്നിവർ ക്ലാസുകൾ നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |