
പാലക്കാട്: മണ്ണൂർ എ.യു.പി സ്കൂളിൽ കൈറ്റ് പാലക്കാടിന്റെ ലിറ്റിൽ കൈറ്റ്സ് ജൂനിയർ യൂണിറ്റിലേക്കുള്ള അഭിരുചി പരീക്ഷ നടത്തി. ഏഴാം ക്ലാസിലെ 23 വിദ്യാർത്ഥികൾ പങ്കെടുത്തു. കൈറ്റ് പാലക്കാട് ട്രെയിനർ ആശ സ്കൂൾ സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകി. റോബോട്ടിക്സ്, പ്രോഗ്രാമിംഗ്, റോബോട്ട് നിർമ്മാണം എന്നിവയിൽ പ്രായോഗിക പരിജ്ഞാനം നൽകുകയും ഐ.ടിയുടെ സാധ്യതകൾ ജീവിതത്തിൽ പ്രയോജനപ്പെടുത്താൻ പ്രാപ്തരാക്കുകയുമാണ് ലക്ഷ്യം. പ്രധാനാദ്ധ്യാപിക ടി.എ.ഷെരീഫ, ലിറ്റിൽ കൈറ്റ്സ് ജൂനിയർ മെന്റർ കെ.ആർ.ഗ്രീഷ്മ , പ്രൈമറി സ്കൂൾ ഐ.ടി കോർഡിനേറ്റർ പി.എസ്. വിനീത് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |