SignIn
Kerala Kaumudi Online
Thursday, 29 October 2026 3.29 AM IST

മലമ്പുഴ ഉദ്യാന നവീകരണം മാർച്ച് 15നകം പൂർത്തിയാക്കും

malambuzha

നിലവിൽ 50 ശതമാനം ജോലികൾ പൂർത്തിയായി.

14 സെക്ഷനുകളിലും പണി പുരോഗമിക്കുന്നു

ഫെബ്രുവരി 15നകം ഏഴോളം സെക്ഷനുകളിലെ പണി കഴിയും.

പാലക്കാട്: മലമ്പുഴ ഡാം ഉദ്യാനത്തിന്റെ മുഖച്ഛായ മാറ്റാൻ കോടികളുടെ നവീകരണ പദ്ധതി വരുന്നു എന്ന വാർത്ത വലിയ പ്രതീക്ഷയോടെയായിരുന്നു ഓരോ പാലക്കാട്ടുകാരനും വരവേറ്റത്. എന്നാൽ പദ്ധതി പ്രഖ്യാപനവും ഉദ്യാനം അടച്ചിടലും കഴിഞ്ഞ് ഒരുവർഷം പിന്നിട്ടിട്ടും നവീകരണത്തിന് വേഗംപോര. നിലവിൽ 50 ശതമാനം ജോലികൾ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. 2027 മാർച്ച് 15നകം മുഴുവൻ നിർമ്മാണ പ്രവൃത്തികളും പൂർത്തിയാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

14 സെക്ഷനുകളിലും പണി പുരോഗമിക്കുകയാണ്. ഫെബ്രുവരി 15നകം ഏഴോളം സെക്ഷനുകളിലെ പണി പൂർണമായും കഴിയും. കവാടത്തിനോട് ചേർന്ന് വിവിധ ഇടങ്ങളലേക്കുള്ള നടപ്പാതകളിൽ കല്ല് വിരിക്കാനുണ്ട്. ഇരിപ്പിടങ്ങൾ, പൂന്തോട്ടമൊരുക്കൽ എന്നിവയും നടക്കും. അത്യാധുനിക രീതിയിലുള്ള ശൗചാലയങ്ങൾക്കായി അഞ്ച് കെട്ടിടങ്ങളാണ് പണിയുന്നത്.

ഉദ്യാനത്തെ ആശ്രയിച്ച് ജീവിച്ചിരുന്ന പ്രദേശത്തെ നൂറിലധികം വ്യാപാരികളും ഉദ്യാനത്തിന് അകത്തെ പത്തിലേറെ കടയുടമകളും ദുരിതത്തിലാണ്.

ജലസേചനവകുപ്പിന്റെ സഹകരണത്തോടെ ടൂറിസം വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിനാണ് നിർമ്മാണച്ചുമതല. 110 തൊഴിലാളികളാണ് നിലവിൽ ജോലിചെയ്യുന്നത്. തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിക്കാൻ എ.പ്രഭാകരൻ എം.എൽ.എ ആവശ്യപ്പെട്ടു.

സന്ദർശകർക്ക് പ്രവേശനം വിലക്കിയത് 2025 സെപ്തംബറിൽ

കേന്ദ്ര സർക്കാരിന്റെ 'സ്വദേശി ദർശൻ' പദ്ധതിയിലുൾപ്പെടുത്തി 76 കോടി രൂപ ചെലവിലാണ് ഉദ്യാനം അടിമുടി നവീകരിക്കുന്നത്. ഇതിന്റെ ഭാഗമായി 2025 സെപ്തംബറിലാണ് സന്ദർശകർക്ക് പ്രവേശനം വിലക്കി ഗേറ്റുകൾ അടച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി 2026 ആഗസ്റ്റ് ആദ്യവാരത്തോടെ ഉദ്യാനം നാടിന് തുറന്നുകൊടുക്കുമെന്നായിരുന്നു ജലസേചന വകുപ്പ് ഉറപ്പ് നൽകിയതെങ്കിലും അത് പാഴായി. ഉദ്യാനം അടഞ്ഞുകിടക്കുന്നതിനാൽ ടിക്കറ്റ് വരുമാന ഇനത്തിൽ മാത്രം സർക്കാരിന് ഇതുവരെ മൂന്ന് കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MALAMBUZHA GARDEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL