
പാലക്കാട്: 'പേവിഷബാധ വിമുക്ത കേരളം' പദ്ധതിയുടെ നാലാംഘട്ട പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന് പട്ടാമ്പി, പരുതൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. 2030 ഓടെ കേരളത്തെ പേവിഷബാധ വിമുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണ വകുപ്പ് വഴി നടപ്പാക്കുന്ന പദ്ധതിയാണ് പേവിഷബാധ വിമുക്ത കേരളം. കുത്തിവയ്പ്പിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം പരുതൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.നിഷ വിജയകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അലി ഇഖ്ബാൽ അദ്ധ്യക്ഷനായി. വെറ്ററിനറി ഡോ.സംഗീത് തുടങ്ങിയവർ പങ്കെടുത്തു. അഞ്ച് വളർത്തു നായകൾക്കാണ് ആദ്യഘട്ടത്തിൽ വാക്സിനേഷൻ നൽകിയത്. മൂന്ന് മാസത്തിൽ കൂടുതൽ പ്രായമുള്ള നായകൾക്കും പൂച്ചകൾക്കുമാണ് വാക്സിൻ നൽകുന്നത്. ആദ്യ ഡോസിന് ശേഷം നാല് ആഴ്ച കഴിഞ്ഞ് ബൂസ്റ്റർ ഡോസും തുടർന്ന് വർഷംതോറും കുത്തിവയ്പ്പും നൽകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |