പാലക്കാട്: നവംബർ മൂന്ന് മുതൽ സംസ്ഥാനത്ത് ആരംഭിക്കുന്ന സ്വകാര്യ ബസ് സമരവുമായി ബന്ധപ്പെട്ട് സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ സ്വകാര്യ ബസ് ഉടമകൾ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും കെ.എസ്.ആർ.ടി.സിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധ മാർച്ച് സംയുക്ത സമിതി ജനറൽ കൺവീനർ ടി.ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഗോകുൽദാസ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ വിദ്യാധരൻ, കെ.രാധാകൃഷ്ണൻ, എ.എസ്.ബേബി, ആർ.മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |