SignIn
Kerala Kaumudi Online
Saturday, 07 November 2026 10.44 AM IST

പ്രവേശനോത്സവം

praveshanothsavam
പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് ഒറവ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവം.

പാലക്കാട്: പട്ടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ പുതിയ അക്കാദമിക് വർഷത്തേക്കുള്ള പ്രവേശനോത്സവം വിപുലമായി സംഘടിപ്പിച്ചു. മൂന്ന് വയസ് പൂർത്തിയായ നാല്പതോളം കുട്ടികളാണ് പഞ്ചായത്തിലെ 27 അങ്കണവാടികളിലുമായി ഇത്തവണ പ്രവേശനം നേടിയത്. അങ്കണവാടി വർക്കർമാർ അതിഥികളെയും രക്ഷിതാക്കളെയും കുട്ടികളെയും സ്വാഗതം ചെയ്തു. തുടർന്ന് കുരുന്നുകളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. വാർഡ് മെമ്പർമാർ, ഐ.സി.ഡി.എസ്. അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ പ്രവേശനോത്സവത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL