SignIn
Kerala Kaumudi Online
Sunday, 20 September 2026 12.14 AM IST

കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് കാമ്പെയിന് തുടക്കം

kudumbasree

 ഒരു വാർഡിൽ 50 പേർ വീതമുള്ള ഒരു ഗ്രൂപ്പ്

പാലക്കാട്: യുവതികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് കുടുംബശ്രീ സംസ്ഥാനത്ത് രൂപീകരിക്കുന്ന ഓക്സിലറി ഗ്രൂപ്പിന്റെ കാമ്പെയിൻ ജില്ലയിൽ ആരംഭിച്ചു. ഒരു വാർഡിൽ 50 പേർ വീതമുള്ള ഓരോ ഗ്രൂപ്പുകളാണ് രൂപീകരിക്കുന്നത്. ഇത്തരത്തിൽ ജില്ലിൽ ആകെ 1730 പുതിയ സി.ഡി.എസ് ഗ്രൂപ്പുകളാണ് രൂപീകരിക്കുക. ഇതിന്റെ ഭാഗമായി യുവതികളെ ഗ്രൂപ്പുകളിൽ അംഗത്വമെടുപ്പിക്കാനുള്ള ക്യാമ്പെയിൻ പ്രവർത്തനമാണ് ബ്ലോക്ക് അടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്നത്.

18നും 40നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ഉൾപ്പെടുത്തിയാണ് കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണം. സംസ്ഥാനത്താകെ 20,000 പുതിയ ഗ്രൂപ്പുകൾ രൂപീകരിക്കും. മുമ്പ് ഒരുവീട്ടിൽ നിന്ന് ഒരാൾക്ക് മാത്രമേ കുടുംബശ്രീയിൽ അംഗത്വം നൽകിയിരുന്നുള്ളു. ഇനിമുതൽ രണ്ടുപേർക്ക് അംഗത്വം ലഭിക്കും. ഓരോ ഗ്രൂപ്പിനും ഒരു ലീഡർ ഉണ്ടാകും. ഇതിനുപുറമേ സാമ്പത്തികം, സാമൂഹിക വികസനം, ഉപജീവനം, ഏകോപനം എന്നിവയുടെ ചുമതല വഹിക്കുന്ന നാലു പേർ കൂടി നേതൃത്വത്തിലേക്കുവരും. സ്ത്രീകൾ നേരിടുന്ന സ്ത്രീധനം ഉൾപ്പടെയുള്ള സാമൂഹ്യപ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള വേദിയായായി ഓക്സിലറി ഗ്രൂപ്പുകൾ പ്രവർത്തിക്കും.

 പ്രവർത്തനം കൂടുതൽ ശക്തമാകും

ഓക്സിലറി ഗ്രൂപ്പുകൾ നിലവിൽ വരുന്നതോടെ കുടുംബശ്രീ പ്രവർത്തനം കൂടുതൽ ശക്തമാകും. 18നും 40നും മദ്ധ്യേപ്രായമുള്ള 20 ശതമാനം സ്ത്രീകൾ മാത്രമാണ് നിലവിൽ കുടുംബശ്രീയിൽ ഉൾപ്പെടുന്നത്. ഈ സ്ഥിതിയിൽ മാറ്റംവരുത്തി ചെറുപ്പക്കാരായ സ്ത്രീകളെകൂടി ഇതിന്റെ ഭാഗമാക്കുക എന്നതാണ് ഓക്സിലറി ഗ്രൂപ്പ് രൂപീകരണത്തിന്റെ ലക്ഷ്യം. സംരംഭകർക്ക് സഹായം ലഭ്യമാക്കൽ, തൊഴിൽസാദ്ധ്യതകൾ പരിചയപ്പെടുത്തൽ, മാനസികാരോഗ്യം മെച്ചപ്പെടുത്തൽ തുടങ്ങിയവും ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിൽപ്പെടും.

 ജില്ലയിൽ നിലവിൽ 3.5ലക്ഷം കുടുംബശ്രീ അംഗങ്ങളാണ് ഉള്ളത്. പുതിയ ഗ്രൂപ്പ് നിലവിൽ വരുന്നതോടെ അംഗങ്ങളുടെ എണ്ണം കൂടും. ആദ്യഘട്ടത്തിൽ സാമ്പത്തിക സഹായം ലഭിക്കില്ല.

സവ്യ, അസി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL