SignIn
Kerala Kaumudi Online
Monday, 28 September 2026 9.44 PM IST

 പ്രതിഷേധ ധർണ

kc
കേരള കോൺഗ്രസ് ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ ആർ.ഡി. ഒ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. നിയോജകമണ്ഡലം പ്രസിഡൻറ് ഡോ ഷിബു ഉമ്മൻ അധ്യക്ഷത വഹിച്ച ധർണ്ണ സമരം പാർട്ടി വൈസ് ചെയർമാൻ രാജൻ കണ്ണാട്ട് ഉദ്ഘാടനം ചെയ്തു

ചെങ്ങന്നൂർ : മാഫിയ സംരക്ഷകനായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കുക, മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രിമിനലുകളെ പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ ആർ.ഡി. ഒ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. വൈസ് ചെയർമാൻ രാജൻ കണ്ണാട്ട് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഡോ.ഷിബു ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജൂണി കുതിരവട്ടം, ചാക്കോ കൈയത്ര, സാം മല്ലാശേരി, ഗണേഷ് പുലിയൂർ, ഈപ്പൻ നൈനാൻ,ബ്ലസൺ ജയിക്കബ്, തോമസ് വർഗീസ്, റെജി ജോൺ, സജി നെല്ലൂപറമ്പിൽ, ജോസ് പൂവനേത്ത്, മോൻസി കപ്ലശേരിൽ, മോൻസി കുതിരവട്ടം, ഗീവർഗീസ് മാത്യു, എ ടി ഐസക്, എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL