
റാന്നി: ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുള്ള മാടമൺ കല്ലറപ്പാലം ബൗണ്ടറി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാൻ പ്രദേശവാസികളുടെ നേതൃത്വത്തിൽ 'ആക്ഷൻ കൗൺസിൽ' രൂപീകരിച്ചു. ഫാദർ എബി വർഗീസ് (ചെയർമാൻ), കെ.ജി.സോമനാഥൻ (കൺവീനർ), വാർഡ് മെമ്പർ അരുൺ അനിരുദ്ധൻ (രക്ഷാധികാരി), എ.കെ.രാജൻ (വൈസ് ചെയർമാൻ), റെജി ചേനാട്ട് (ജോയിന്റ് കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർക്കും റാന്നി എം.എൽ.എയ്ക്കും നിവേദനം നൽകാൻ യോഗത്തിൽ തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |