
പന്തളം : കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടം. ഗോകുലം വീട്ടിൽ വി.ജി.ഗോപാലകൃഷ്ണന്റെ മകൻ അഭിനവിനെ ലക്ഷ്യംവെച്ചത്തിയ സംഘം ഗോപാലകൃഷ്ണന്റെ ഭാര്യ മാതാവ് ലക്ഷ്മികുട്ടിയമ്മ (75), മകൻ അഭിനവ് (18) , അഭിനവിന്റെ മാതാവ് ബിന്ദു (50) എന്നിവരെയാണ് ആക്രമിച്ചത്. പരിക്കേറ്റ ഇവരെ പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുരമ്പാല അഖിൽ നിവാസിൽ അഖിൽ, ഉഷ ഭവനത്തിൽ സുബിൻ കാർത്തികേയൻ എന്നിവരുടെ നേതൃത്വത്തിലുള്ള ആർ.എസ്.എസ് സംഘമാണ് അക്രമം നടത്തിയതെന്ന് വീട്ടുകാർ പന്തളം പൊലിസിൽ പരാതിപ്പെട്ടു. ഇന്നലെ വൈകുന്നേരം 3.30നായിരുന്നു സംഭവം. കഴിഞ്ഞ ഏപ്രിൽ മൂന്നിന് കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് രാത്രിയിൽ നടന്ന ഗാനമേളക്കിടയിൽ ഉണ്ടായ സംഘട്ടനത്തിന്റെ തുടർച്ചയാണ് ഇന്നലെ നടന്ന ആക്രമണമെന്ന് പരാതിയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |