
പമ്പ : പമ്പ - സന്നിധാനം മേഖലകളിൽ വനംവകുപ്പും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി നടപ്പിലാക്കുന്ന ഗ്രീൻ ശബരിമല പദ്ധതിയോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണവും വനവൽക്കരണവും ലക്ഷ്യമാക്കി പമ്പ ത്രിവേണി മണ്ഡപത്തിൽ വൃക്ഷത്തൈ നടീൽ പരിപാടി സംഘടിപ്പിച്ചു.
ശബരിമലയെ കൂടുതൽ ഹരിതസൗഹൃദ മേഖലയാക്കി മാറ്റുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ, പ്രോജക്ട് ടൈഗർ ഫീൽഡ് ഡയറക്ടർ പി.പി. പ്രമോദ് , ദേവസ്വം ബോർഡ് മെമ്പർ അഡ്വ.കെ.രാജു എന്നിവർ പങ്കെടുത്തു.
പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ സന്ദീപ്.എസ്, പമ്പ റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ.മുകേഷ്, സന്നിധാനം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അനിൽ ചക്രവർത്തി എന്നിവരടക്കം മറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥർ, ദേവസ്വം ബോർഡ് അംഗങ്ങൾ, വിവിധ ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ഗ്രീൻ ശബരിമല പദ്ധതിയുടെ ലോഗോ പ്രകാശനവും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |