
തിരുവല്ല : ഒളിമ്പിക് ദിനാചരണത്തിനു മുന്നോടിയായി തിരുവല്ലായിൽ ഒളിമ്പിക് പതാക ഉയർത്തൽ നഗരസഭ ചെയർപേഴ്സൺ ലേഖ.എസ് നിർവ്വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കെ.പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. ആർ.ജയകുമാർ, ജോയി പൗലോസ്, ഷാജി തിരുവല്ല, പ്രമോദ് ഇളമൺ, റജി പോൾ, തോമസ് ഫിലിപ്പ്, എം.ജി.ദിലീപ്, എം.മാത്യൂസ്, നൈനാൻ കൊച്ചിയിൽ എന്നിവർ സംസാരിച്ചു. 16ന് വൈകിട്ട് 4ന് ദീപശിഖാ റാലിയും പൊതുസമ്മേളനവും വർഗീസ് മാമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |