കോന്നി : കൊക്കത്തോട് - കോന്നി റോഡരികിൽ നിൽക്കുന്ന മരം അപകടഭീഷണിയായി. കൊക്കത്തോട് കാട്ടാത്തിപ്പാറയ്ക്ക് സമീപം റോഡരികിലെ വനത്തിൽ നിൽക്കുന്ന മരത്തിന്റെ വേരുകൾ എല്ലാം പുറത്തേക്ക് തള്ളി നിൽക്കുകയാണ്. റോഡ് അരികിലെ പാറയുടെ മുകളിൽ വളർന്നുനിൽക്കുന്ന മരമാണ് അപകട ഭീഷണി ഉയർത്തുന്നത്. കൂറ്റൻ മരത്തിന്റെ ഒരുവേരു മാത്രം ദൂരേക്ക് പോയിട്ടുണ്ട് ബാക്കിയുള്ള വേരുകൾ എല്ലാം പാറയുടെ പുറത്താണ്. വനമേഖലയിലെ അപകട ഭീഷണിയായ മരം മുറിച്ചുമാറ്റണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |