
തിരുവല്ല : എ.ഐ.എസ്.എഫ് തിരുവല്ല മണ്ഡലം സമ്മേളനം ജില്ലാപ്രസിഡന്റ് എ.അനിജു ഉദ്ഘാടനം ചെയ്തു. ദാനിയ ദാനിയേൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.കൃഷ്ണൻകുട്ടി, നേതാക്കളായ റെജി പി.എസ്, കെ.കെ.ഗോപി,തങ്കമണി വാസുദേവൻ, പ്രേംജിത്ത് പരുമല, മനു പരുമല, വിഷ്ണു ഭാസ്കർ, ദേവിക എ.ആർ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ഭാരവാഹികളായി ഡാനിയ ഡാനിയേൽ (പ്രസിഡന്റ്), മീഘ അന്ന എബ്രഹാം (വൈസ് പ്രസിഡന്റ്), ദേവിക.എ.ആർ (സെക്രട്ടറി) , ജീഷ്ണ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |