SignIn
Kerala Kaumudi Online
Monday, 15 June 2026 2.54 AM IST

ഫുട്ബാൾ ആരാധകരുടെ റോഡ് ഷോ ഗതാഗതം മുടക്കി

dddd
വള്ളംകുളത്ത് കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ ഫുട്ബോൾ ആരാധകരുടെ റോഡ് ഷോ

വള്ളംകുളം : ഫുട്ബാൾ ആരാധകരുടെ റോഡ് ഷോ ഗതാഗതം മുടക്കി. കഴിഞ്ഞ രാത്രി ഏഴ് മണിയോടെ വള്ളംകുളത്തിന് സമീപം ഫുട്ബോൾ ആരാധകർ ടീമുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് റോഡ് ഷോ നടത്തിയത്. കാതടിപ്പിക്കുന്ന ശബ്ദവിന്യാസവും കാഴ്ചയെ ബാധിക്കുന്ന പ്രകാശ സംവിധാനവുമായാണ് യുവാക്കൾ റോഡിൽ നിരന്നത്. ഇൗ സമയം എത്തിയ കെ.എസ്.ആർ.ടി.സി ബസിൽ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാൻ പ്രയാസപ്പെട്ടു. ബസ് ജീവനക്കാർ പൊലീസിനെ സമീപിച്ചതിനെ തുടർന്നാണ് ബസിന് യാത്ര തുടരാൻ കഴിഞ്ഞത്. യാത്രക്കാരനെ കോഴഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL