SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.11 AM IST

ഓട്ടോ, ടാക്സി തൊഴിലാളി മാർച്ച്

march

പത്തനംതിട്ട: ഓട്ടോ,ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കുക, ഇന്ധനം സബ്സിഡി നിരക്കിൽ നൽകുക, വിലക്കയറ്റം തടയുക, പാചകവാതക വില വർദ്ധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാകമ്മിറ്റി നേതൃത്വത്തിൽ നാളെ രാവിലെ 9.30ന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് രാജു എബ്രഹാം ഉദ്ഘാടനം ചെയ്യും. മുഴുവൻ തൊഴിലാളികളും പങ്കെടുക്കണമെന്ന് യൂണിയൻ പ്രസിഡന്റ് കെ.അനിൽകുമാർ, സെക്രട്ടറി പി.ആ. പ്രസാദ് എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL