SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.10 AM IST

മെഡിക്കൽ കോളേജ് യാത്രയ്ക്ക് ടിക്കറ്റ് നിരക്ക് ഈടാക്കി, പ്രതിഷേധിച്ചപ്പോൾ പ്രിയദർശിനിയായി

bus

പ്രമാടം : ദീർഘദൂര ഓർഡിനറി ബസുകളിൽ ഉൾപ്പടെ കെ.എസ്.ആർ.ടി.സി സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചപ്പോൾ, ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് കോന്നി സർക്കാർ മെഡിക്കൽ കോളേജിലേക്കുള്ള സർവീസുകളിൽ ചാർജ് ഈടാക്കിയത് പ്രതിഷേധത്തിന് കാരണമായി. തുടർന്ന് ഉച്ചയ്ക്ക് ശേഷം സൗജന്യയാത്ര അനുവദിച്ചു. യു.ഡി.എഫിന്റെ പ്രകടനപത്രിക പ്രകാരം ടൂറിസം കേന്ദ്രങ്ങളിലേക്ക് ഉൾപ്പടെയുള്ള ഓർഡിനറി ബസുകൾ സ്ത്രീകൾക്ക് സൗജന്യയാത്ര തരപ്പെടുത്തിയപ്പോൾ ഇന്നലെ രാവിലെ കോന്നി ഗവ. മെഡിക്കൽ കോളേജിലേക്ക് ഉള്ള ഓർഡിനറി സർവീസിന് പണം ഈടാക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം സർവീസ് നടത്തിയ ബസിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയില്ലെങ്കിലും താൽക്കാലിക സ്റ്റിക്കർ ഒട്ടിച്ചാണ് യാത്ര തുടർന്നത്. സാധാരണക്കാരായ രോഗികൾക്ക് ഏറെ ആശ്വാസകരമായ സർവീസാണിത്.

മെഡിക്കൽ കോളേജ് സർവീസ് ഇങ്ങനെ,

കോന്നിയിൽ നിന്ന്...

രാവിലെ 6.30 ന് ആരംഭിച്ച് 8 മണിക്ക് ആങ്ങമൂഴിയിലെത്തും. അവിടെ നിന്ന് 8.20ന് തിരിച്ച് പ്രമാടം വഴി 10.15ന് മെഡിക്കൽ കോളേജിലെത്തും. തുടർന്ന് 10.30ന് മെഡിക്കൽ കോളേജിൽ നിന്ന് തിരിച്ച് 11.10ന് പത്തനംതിട്ടയിലെത്തും.11.20ന് പത്തനംതിട്ടയിൽ നിന്ന് തിരിച്ച് 12 മണിക്ക് വീണ്ടും മെഡിക്കൽ കോളേജിലെത്തും.12.20ന് മെഡിക്കൽ കോളേജിൽ നിന്ന് തിരിച്ച് 1 മണിക്ക് പത്തനംതിട്ട വഴി കോട്ടയത്തിന് പോകും.

പത്തനംതിട്ടയിൽ നിന്ന്...

പത്തനംതിട്ട ഡിപ്പോയിൽ നിന്ന് രാവിലെ 7.45 ന് യാത്ര തിരിച്ച് വെട്ടൂർ, അട്ടച്ചാക്കൽ, കോന്നി വഴി 8.30ന് മെഡിക്കൽ കോളേജിലെത്തും. തുടർന്ന് 8.45ന് മെഡിക്കൽ കോളേജിൽ നിന്ന് യാത്രതിരിച്ച് അതേവഴി തന്നെ 9.30 ന് പത്തനംതിട്ടയിലെത്തും. തുടർന്ന് 11.45ന് പത്തനംതിട്ടയിൽ നിന്ന് തിരിച്ച് ചി​റ്റൂർമുക്ക്, കോന്നി വഴി 12.30ന് മെഡിക്കൽ കോളേജിലെത്തും. അവിടെ നിന്നും ഉച്ചയ്ക്ക് 1.15ന് പത്തനംതിട്ടയിലേക്ക് മടങ്ങും.

അടൂരിൽ നിന്ന്...

അടൂരിൽ നിന്ന് വിവിധ സമയങ്ങളിലുള്ള ബസ് വള്ളിക്കോട്, പ്രമാടം വഴിയും, കലഞ്ഞൂർ വഴിയും സർവീസ് നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL