
പള്ളിക്കൽ : പള്ളിക്കൽ പഞ്ചായത്തിലെ പതിനാലാംമൈലിൽ മാലിന്യ നിക്ഷേപത്തിന് അറുതിയില്ല. റബർത്തോട്ടത്തിലും കെ.പി റോഡ് അരികിലും കനാലിലും സാമൂഹിക വിരുദ്ധർ മാലിന്യം തള്ളുകയാണ്. പതിനാലാംമൈലിൽ നിന്ന് തെക്ക് ഭാഗത്തേക്കുള്ള കനാലിൽ ചാക്കുകളിലാക്കി മാലിന്യങ്ങൾ വലിച്ചെറിയുന്നത് പതിവാണ്. പതിനാലാം മൈലിലെ ഉൾപ്രദേശങ്ങളിലും മാലിന്യ നിക്ഷേപം അനുദിനം വർദ്ധിക്കുകയാണ്. പല പ്രദേശങ്ങളിലും ദുർഗന്ധം കൊണ്ട് പ്രദേശവാസികൾക്ക് നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഏതാനും മാസങ്ങളായി മാലിന്യ നിക്ഷേപം വർദ്ധിച്ചിട്ടും പഞ്ചായത്ത് ഭരണസമിതി ഈ വിഷയത്തിൽ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |