ചെങ്ങന്നൂർ: എം.സി റോഡിൽ സ്വകാര്യ ബസിന്റെ സ്പ്രിംഗ് ലീഫ് ഒടിഞ്ഞ് റോഡിന് നടുവിൽ കുടുങ്ങിയതിനെ തുടർന്ന് അരമണിക്കൂറോളം ഗതാഗത തടസം നേരിട്ടു. ഇന്നലെ വൈകിട്ട് നാലിന് ചെങ്ങന്നൂരിലെ ബഥേൽ ജംഗ്ഷന് സമീപത്തായിരുന്നു സംഭവം. ചെങ്ങന്നൂരിൽ നിന്ന് പരുമലയിലേക്ക് സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസാണ് തകരാറിലായത്. ബഥേൽ ജംഗ്ഷന് സമീപം എത്തിയപ്പോൾ പെട്ടെന്ന് ബസിന്റെ സ്പ്രിംഗ് ലീഫ് ഒടിയുകയും വാഹനം മുന്നോട്ട് നീക്കാനാകാത്ത വിധം റോഡിൽ കുടുങ്ങുകയുമായിരുന്നു. തുടർന്ന് എം.സി. റോഡിന്റെ ഇരുവശങ്ങളിലുമായി വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. കെ.എസ്.ആർ.ടി.സി. ബസുകളുൾപ്പെടെ നിരവധി വാഹനങ്ങളാണ് ഗതാഗതക്കുരുക്കിൽപ്പെട്ടത്. വിവരമറിഞ്ഞെത്തിയ മെക്കാനിക് സ്ഥലത്തുവച്ച് അടിയന്തര അറ്റകുറ്റപ്പണികൾ നടത്തി. തുടർന്ന് തകരാർ പരിഹരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |