
അടൂർ : തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് എം ഏഴംകുളം മണ്ഡലം കമ്മിറ്റി ഏഴംകുളം പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ നടത്തി. കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഡോ.വർഗീസ് പേരയിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ഏനാദിമംഗലം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാം വാഴോട്ട്, സി.പി.എം ലോക്കൽ സെക്രട്ടറി എ.സി.ബോസ്, ആർ.ജെ.ഡി മണ്ഡലം സെക്രട്ടറി ശശികുമാർ താന്നിക്കൽ, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റുമാരായ ബിനോയ് കുഴിവിള, ടിബി കുരിശുമൂട്ടിൽ, സജി തോമസ്, ഗോപിനാഥ പിള്ള , സുനു ഫിലിപ്പ്, തോമസ് പേരയിൽ, രാജു ആനന്ദപ്പള്ളി, എബി കുരുമ്പേലി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |