
കോന്നി : ഭാരതീയ വ്യാപാരി വ്യവസായി സംഘം താലൂക്ക് സമ്മേളനം ജില്ലാ പ്രസിഡന്റ് സതീഷ് ലാലു.പി.ബി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ചിത്ര എസ്.പിള്ള അദ്ധ്യക്ഷത വഹിച്ചു. അടൂർ താലൂക്ക് രക്ഷാധികാരി രാമചന്ദ്രൻ പിള്ള, അടൂർ താലൂക്ക് പ്രസിഡന്റ് ഭദ്രൻപിള്ള , പറക്കോട് ബ്ലോക്ക് മെമ്പർ അരുൺ.പി.എസ്, സഹകാര്യവാഹ് ആരോമൽ.എസ്, സമ്പർക്ക പ്രമുഖ് ആദർശ്, സഹസംഘ് പ്രൗഡ് പ്രമുഖ് സുരേഷ്, കലഞ്ഞൂർ സംഘ പ്രൗഡ് പ്രമുഖ് തുളസീധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : തുളസീധരൻ നായർ (പ്രസിഡന്റ് ), പ്രദീപ് ( ജനറൽ സെക്രട്ടറി), സുരേഷ്.ആർ (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |