
കലഞ്ഞൂർ : കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഒരു വർഷത്തേക്ക് 2 ലക്ഷം രൂപ വരെ ആനുകൂല്യം ലഭ്യമാകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി യുടെ ഉദ്ഘാടനം അഡ്വ.കെ.യു.ജനീഷ് കുമാർ.എം.എൽ.എ നിർവ്വഹിച്ചു. കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേഷ് അദ്ധ്യക്ഷനായിരുന്നു. കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബോബി റോയി, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ പ്രസന്നകുമാരി, പി.വി.ജയകുമാർ, സജീവ് റാവുത്തർ എന്നിവർ സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ സുജ അനിൽ സ്വാഗതവും ഹരിതകർമ്മ സേന കൺസോർഷ്യം സെക്രട്ടറി ഷീജ.ബി കൃതജ്ഞതയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |