
റാന്നി : നീറ്റ് ക്രമക്കേടിനെതിരെ ഡൽഹിയിൽ സമരം നയിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെയുണ്ടായ പൊലീസ് അതിക്രമങ്ങളിൽ കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടത്തി. കെ പി സി സി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു. കെ.കെ.തോമസ് അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി, ബിനോജ് ചിറക്കൽ, രഞ്ജി പതാലിൽ, ജോസഫ് കാക്കാനപള്ളി, വിനീത് പെരുമേത്തു, രാജു എബ്രഹാം, രാജേന്ദ്രൻ, തോമസ്കുട്ടി വെട്ടിമല, ഷിബു പറങ്കിതോട്ടത്തിൽ, ചന്ദ്രൻ മക്കപുഴ, ജോയി ഊട്ടുപാറ, ജോർജ്കുട്ടി മാന്താനത്തു, പ്രസാദ് കുട്ടംമ്പേരൂർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |