അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 29 വർഷം കഠിന തടവും 1.36 ലക്ഷം രൂപയും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. പന്തളം വില്ലേജിൽ തോന്നല്ലൂർ പുതിയയ്യത്തു കിഴക്കേതിൽ അനീഷ് (40) നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത്.ടി കുറ്റക്കാരൻ എന്ന് കണ്ടെത്തി ശിക്ഷിച്ചത്.
പന്തളം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്.ഐ.അനീഷ് ഏബ്രഹാം, എ.എസ്.ഐ.ഷൈൻ.ബി, എസ്.സി.പി.ഒ അൻവർഷ.എസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 15 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ചെയ്തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ.പി ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |