SignIn
Kerala Kaumudi Online
Saturday, 29 August 2026 5.25 AM IST

തിരുവോണ നാളിൽ സേവന പ്രവർത്തനവുമായി പരുവ ക്ഷേത്ര ഭരണസമിതി

sndp-

വെച്ചൂച്ചിറ: തിരുവോണ ദിനത്തിൽ ജാതി,മത വ്യത്യാസമില്ലാതെ പാവപ്പെട്ട കിടപ്പുരോഗികൾക്കും,അശരണർക്കും സേവനം എത്തിച്ച് പരുവ മഹാദേവ ക്ഷേത്ര ഭരണസമിതി മാതൃകയായി. പരുവ,മണ്ണടിശാല,നവോദയ,താന്നിക്കാപ്പുഴ,കക്കുടുക്ക,വർക്കലമുക്ക്,നൂറോക്കാട്,കൂത്താട്ടുകുളം തുടങ്ങിയ സ്ഥലങ്ങളിലെ 60 വീടുകളിലാണ് സാധനങ്ങൾ എത്തിച്ച് നൽകിയത്. പരുവ മഹാദേവ ക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തിൽ നിരവധി സേവന പ്രവർത്തനങ്ങൾ നടത്തിവരുന്നു. കൊവിഡ് കാലയളവിൽ നിരവധി കുടുംബങ്ങൾക്ക് കിറ്റ് വിതരണം നടത്തി. പാവപ്പെട്ടവർക്ക് ചികിത്സാ സഹായം ഉൾപ്പെടെ വിതരണം നടത്തിവരുന്നു.ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ക്ഷേത്രത്തിൽ പ്രത്യേക വഞ്ചി സ്ഥാപിച്ചിട്ടുണ്ട്. ജാതി,മത വ്യത്യാസമില്ലാതെ ചികിത്സാ സഹായ നിധി വിതരണം ചെയ്തുവരുന്നു.സഹായം ആവശ്യമുള്ള പാവപ്പെട്ടവർക്ക് സേവനം ഉറപ്പാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് പ്രവർത്തിക്കുന്നതെന്ന് ഭരണ സമിതി ഭാരവാഹികൾ പറഞ്ഞു. തിരുവോണ ദിനത്തിൽ ക്ഷേത്രത്തിലെത്തിയവർക്കും അടപ്രഥമൻ വിതരണം നടത്തി.തിരുവോണ നാളിലെ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ക്ഷേത്രാങ്കണത്തിൽ വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമാദേവി നിർവഹിച്ചു.ക്ഷേത്രം പ്രസിഡന്റ് സോനു എസ്.കൊട്ടാരത്തിൽ അദ്ധ്യക്ഷതവഹിച്ചു.ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റ്റി.കെ ജയിംസ്,മൂഴിയാർ പൊലീസ് എസ്.എച്ച്.ഒ എ.ആർ രവീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗം ലിനി ജയകുമാർ,ക്ഷേത്രം സെക്രട്ടറി മനോജ്കുമാർ,ക്ഷേത്രം മേൽശാന്തി ജയദേവൻ നമ്പൂതിരി,ജി.ബാലഗോപാലൻ നായർ എന്നിവർ സംസാരിച്ചു.യോഗത്തിൽ ക്ഷേത്രം ജീവനക്കാർക്കുള്ള ഓണക്കോടി വിതരണവും നടന്നു.ക്ഷേത്രാങ്കണത്തിൽ മനോഹരമായ അത്തപ്പൂക്കളവും ഒരുക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL