SignIn
Kerala Kaumudi Online
Saturday, 29 August 2026 5.25 AM IST

കൊടുമൺ വിമാനത്താവളം: കൈകൊടുത്തോ കേന്ദ്രം ?

d

പത്തനംതിട്ട: കൊടുമണ്ണിൽ വിമാനത്താവളം നിർമ്മിക്കാൻ കേന്ദ്രസർക്കാർ അനുകൂലമെന്ന് സൂചന. സംസ്ഥാന സർക്കാർ സ്ഥലം സൗജന്യമായി നൽകിയാൽ കേരളത്തിൽ അഞ്ചാമത്തെ വിമാനത്താവളം നിർമ്മിക്കാൻ തയ്യാറാണെന്ന കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹൻ നായിഡുവിന്റെ പ്രസ്താവന, കൊട‌ുമണ്ണിൽ ശബരിമല വിമാനത്താവളത്തിനുള്ള സാഹചര്യമൊരുക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നു. ശബരിമലയുടെ പേരിലുള്ള വിമാനത്താവളം തന്റെ സ്വപ്നപദ്ധതിയാണെന്നും കൊച്ചിയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത കേന്ദ്രമന്ത്രി പറഞ്ഞിട്ടുണ്ട്.

കൊടുമണ്ണിൽ വിമാനത്താവളം നിർമിക്കുന്നതിന് അനുകൂല നിലപാടിലാണ് വിവധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും . വിപുലമായ കൺവെൻഷൻ വിളിച്ചു ചേർത്ത് പദ്ധതിക്കു വേണ്ടി സമ്മർദം ശക്തമാക്കാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം.

കൊടുമണ്ണിൽ വിമാനത്താവളം നിർമ്മിക്കുന്നതിനോട‌് ബി.ജെ.പിക്കുള്ളിൽ അനുകൂല അഭിപ്രായം ഉയർന്നിട്ടുണ്ട്. മുതിർന്ന നേതാവ് കുമ്മനം രാജശേഖൻ കൊടുമണ്ണിൽ പദ്ധതി നടപ്പാക്കണമെന്ന നിലപാടിലാണ്. വിഷയം കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി പഠനത്തിന് ബി.ജെ.പി സബ് കമ്മിറ്റിയെ നിയോഗിച്ചു. കുമ്മനം രാജശേഖരനൊപ്പം സംസ്ഥാന നേതാക്കളായ അനൂപ് ആന്റണി, ബി.രാധാകൃഷ്ണമേനോൻ, ജില്ലാ പ്രസിഡന്റ് വി.എ സൂരജ് എന്നിവരാണ് അംഗങ്ങൾ.

പദ്ധതിക്ക് അനുകൂലമായി ജനകീയ കൺവെൻഷൻ വിളിച്ചു ചേർത്ത ശേഷം കേന്ദ്രത്തിന് വിശദമായ റിപ്പോർട്ട് നൽകുമെന്നാണ് അറിയുന്നത്. ആറൻമുള വിമാനത്താവള പദ്ധതിയെ എതിർത്ത ബി.ജെ.പിക്ക് ജില്ലയിൽ തന്നെ ശബരിമല വിമാനത്താവളം നിർമ്മിക്കുന്നതിനോട് യോജിപ്പാണുള്ളത്.

നയം പറയാതെ സംസ്ഥാനം

അതേസമയം, കൊടുമണ്ണിൽ പദ്ധതി വേണമെന്ന നിർദേശത്തോട് സംസ്ഥാന സർക്കാർ നയം വ്യക്തമാക്കിയിട്ടില്ല. പ്രധാന ഭരണകക്ഷിയായ കോൺഗ്രസും കൃത്യമായ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. പാർട്ടിയിൽ ഇക്കാര്യം ചർച്ചയ്ക്ക് വന്നിട്ടില്ലെന്ന് നേതാക്കൾ പറഞ്ഞു. പിണറായി സർക്കാരിന്റെ കാലത്ത് എരുമേലിയിലെ ചെറുവള്ളിയിൽ വിമാനത്താവളം നിർമ്മിക്കാൻ പദ്ധതിയുമായി മുന്നോട്ടു പോയെങ്കിലും ഒട്ടേറെ തടസങ്ങളുയർന്നതിനെ തുടർന്നാണ് കൊടുമൺ പരിഗണിക്കുന്നത്.

ശബരിമല തീർത്ഥാടകർക്കും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രവാസകൾക്കും പ്രയോജനപ്പെടുന്നതാണ് പദ്ധതി.

# കൊടുമൺ എസ്റ്റേറ്റ്: 3000 ഏക്കർ.

" കൊടുമണ്ണിലാേ ആറൻമുളയിലോ വിമാനത്താവളം നിർമ്മിക്കുന്നതിനോട് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന് അനുകൂല നിലപാ‌ടാണുള്ളത്. എവിടെയായാലും വികസന പദ്ധതിയെ സ്വാഗതം ചെയ്യും.

പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ഡി.സി.സി പ്രസിഡന്റ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL