
പ്രമാടം : എസ്.എൻ.ഡി.പി യോഗം 361-ാം പ്രമാടം ശാഖാ ഗുരുമന്ദിരത്തിലെ 37-ാമത് ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. രാവിലെ എട്ടിന് ഭാഗവതപാരായണം, ഒൻപതിന് അത്തപ്പൂക്കളം, വൈകിട്ട് 6.30 ന് പൊതുസമ്മേളനം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ. രഞ്ജിത്ത് അദ്ധ്യക്ഷത വഹിക്കും. വേഗവര ലോക റെക്കാഡ് ജേതാവ് അഡ്വ. ഡോ. ജിതേഷ് ജി മുഖ്യാതിഥിയായിരിക്കും. യൂണിയൻ സെക്രട്ടറി ഡി. അനിൽ കുമാർ , യോഗം അസി. സെക്രട്ടറി ടി.പി. സുന്ദരേശൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ഡോ. അവിജിത്ത്പിള്ള വിദ്യാഭ്യാസ എൻഡോവ്മെന്റുകൾ വിതരണം ചെയ്യുമെന്ന് സെക്രട്ടറി എം.ടി. സജി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |