
പ്രക്കാനം: പ്രക്കാനം റസിഡന്റ്സ് അസോസിയേഷന്റെ ഒാണാഘോഷം ഇന്ന് കത്തനാരപ്പൂപ്പൻ സ്മാരക ഹാളിൽ നടക്കും. ഉച്ചയ്ക്ക് രണ്ടിന് കായിക മത്സരങ്ങൾ. വൈകിട്ട് അഞ്ചിന് വടംവലി മത്സരം. ആറരയ്ക്ക് പൊതുസമ്മേളനം അബിൻ വർക്കി കോടിയാട്ട് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് തോമസ് ജോൺ അദ്ധ്യക്ഷത വഹിക്കും. ഇലന്തൂർ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി അലക്സ് ഒാണസന്ദേശം നൽകും. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും മികച്ച കർഷകരെയും അനുമോദിക്കും. അസോസിയേഷൻ സെക്രട്ടറി എം.വി രാജൻ, ട്രഷറർ പി.സുനിൽ തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |