
ആറന്മുള: എതിരാളികളെ നിഷ്ഭ്രമരാക്കി വ്യക്തമായ ആധിപത്യത്തോടെ ബി ബാച്ചിൽ കൊറ്റാത്തൂർ കൈതക്കോടി ഹാട്രിക് വിജയത്തോടെ മന്നം ട്രോഫിയിൽ മുത്തമിട്ടു. പമ്പയിൽ നടന്ന ആവേശപ്പോരിൽ ക്യാപ്റ്റൻ അശ്വിൻ പി.രാജീവിന്റെ നേതൃത്വത്തിലുള്ള യുവ തുഴച്ചിൽക്കാർ കരയുടെ കരുത്തും ആവേശവും കൈകളിലേക്ക് ആവാഹച്ചാണ് തുഴയെറിഞ്ഞത്. ഓടക്കുഴലും ആലിലയും അമരം മുതൽ അണിയം വരെ കൊത്തിവച്ചിട്ടുള്ള പള്ളിയോടത്തിനെ എതിരാളികൾക്ക് മത്സരത്തിന്റെ ഒരുഘട്ടത്തിൽപ്പോലും പിന്നിലാക്കാനോ ഒപ്പമെത്താനോ കഴിഞ്ഞില്ല. ഇത് രണ്ടാം തവണയാണ് പള്ളിയോടം ഹാട്രിക് നേട്ടം കൈവരിക്കുന്നത്. ഇതിനു മുൻപ് 981, 82, 83 വർഷങ്ങളിൽ വിജയിച്ച് ഹാട്രിക് നേട്ടം കൈവരിച്ചത്. ഇത്തവണത്തെ വിജയത്തോടെ 19 തവണ മന്നം ട്രോഫിയിൽ മുത്തമിട്ട പള്ളിയോടം എന്ന ബഹുമതിക്കും അർഹത നേടി. നാല്പത്തി ഓന്നേകാൽ കോൽ നീളവും 60 അംഗുലം ഉടമയും 16 അടി അമരപ്പൊക്കവുമാണ് പള്ളിയോടത്തിനുള്ളത്. കോറ്റാത്തൂർ കൈതക്കോടി ദേവീവിലാസം പള്ളിയോട ഭരണസമിതിയാണ് പള്ളിയോടത്തിന്റെ ഉടമസ്ഥർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |