SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.51 AM IST

ആരോഗ്യവകുപ്പ് ജാഗ്രതാ നി‌ർദേശം നൽകി, പനിക്കിടക്കയിൽ പത്തനംതിട്ട

hospital
പത്തനംതി​ട്ട ജനറൽ ആശുപത്രി​യി​ൽ ഒ.പി​യി​ൽ എത്തി​യ രോഗി​കളുടെ തി​രക്ക്

പത്തനംതിട്ട : മഴമാറി ചൂട് കനത്തതോടെ ജില്ലയിൽ പനി ബാധിതരുടെ എണ്ണം രണ്ടായിരം കവിഞ്ഞു. ഈമാസം ആറ് വരെ 2010 പനിരോഗികൾ വിവിധ ആശുപത്രികളിൽ ചികിത്സതേടി. പകർച്ചവ്യാധി വ്യാപനം മുൻകൂട്ടികണ്ട് ആരോഗ്യ വകുപ്പ് ജാഗ്രതാനി‌ർദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ ഡെങ്കിയും എലിപ്പനിയും ഇൻഫ്ലുവൻസ വൈറസും വയറിളക്കരോഗങ്ങളും പിടിമുറുക്കുകയാണ്. പത്തനംതിട്ട നഗരസഭ , പന്തളം തെക്കേകര, കോയിപ്രം, കോഴഞ്ചേരി , ഏഴംകുളം, മല്ലപ്പള്ളി , ചിറ്റാർ പരിധികളിൽ ഡെങ്കിയും എലിപ്പനി രോഗങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇൻഫ്ലുവൻസ വൈറസ് പനിയാണ് കൂടുതലും റിപ്പോർട്ട് ചെയ്യുന്നത്.

പനി ക്ലിനിക്കുകൾ ആരംഭിച്ചില്ല

ജില്ലയിലെ പ്രധാന ആശുപത്രികളിലൊന്നും പനി ക്ലിനിക്കുകൾ തുടങ്ങിയിട്ടില്ല. ഇതുകാരണം മറ്റുരോഗികൾ ബുദ്ധിമുട്ടിലാകുന്നുണ്ട്. പനിക്ക് പ്രത്യേകം ഒ.പി ക്രമീകരിച്ചാൽ വലിയ തിരക്ക് ഒഴിവാകും. വിവിധ രോഗങ്ങളുമായി ആശുപത്രിയിലെത്തുന്നവർ പനിപിടിച്ച് തിരിച്ചുപോകേണ്ട അവസ്ഥയാണ്. മാസ്ക് ഉപയോഗിക്കാൻ ഭൂരിഭാഗം പേരും ശ്രമിക്കുന്നുമില്ല.

പനി ബാധിതരുടെ ഈ മാസത്തെ കണക്ക്

(ചികിത്സ തേടിയവരും അഡ്മിറ്റായവരും)

ആകെ : 2010 (33)

ഈ മാസം ഒന്നിന് : 409 (4)

ഡെങ്കി : 3

ഇൻഫ്ലുവൻസ : 2

രണ്ടിന് : 421(9)

ഡെങ്കി : 1

ഇൻഫ്ലുവൻസ : 11

മൂന്നിന് : 322 (10)

എലിപ്പനി : 1

ഇൻഫ്ലുവൻസ : 10

നാലിന് : 305 (2)

‌ഡെങ്കി : 1

എലിപ്പനി : 1

ഇൻഫ്ലുവൻസ : 11

അഞ്ചിന് : 347 (6)

ഡെങ്കി : 1

ഇൻഫ്ലുവൻസ : 16

ആറിന് : 206 (2)

എലിപ്പനി : 1 (മല്ലപ്പള്ളി)

ഇൻഫ്ലുവൻസ : 4

പനി ബാധിതർ ആശുപത്രിയിലെത്തി ചികിത്സതേടണം. സ്വയം ചികിത്സയ്ക്ക് മുതിരരുത്. കൂടുതൽ പേർക്ക് രോഗം പകരാൻ ഇത് കാരണമാകും.

ആരോഗ്യ വകുപ്പ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL