
പന്തളം : മഹിളാ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ ഓണാഘോഷം അഡ്വ.സി.വി.ശാന്തകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മുതിർന്ന നേതാക്കളായ സരസ്വതി കൃഷ്ണൻ, തുളസിഭായി അമ്മ, എലിസബത്ത് അബു എന്നിവരെ ആദരിച്ചു. ജില്ലാ പ്ലാനിംഗ് ബോർഡിലേക്ക് തിരഞ്ഞെടുത്ത നൗഷാദ് റാവുത്തറെ അഭിനന്ദിച്ചു. ശാന്തി സുരേഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, അഡ്വ.ഡി.എൻ.തൃദീപ്, നൗഷാദ് റാവു ത്തർ, സക്കറിയ വർഗീസ്, എസ്.ഷെരീഫ്, പി.പി.ജോൺ, ആനി ജോൺ തുണ്ടിൽ, സോമിനി ജോർജ്, ജൂലികോശി, സുനിത വേണു, ഹസീന എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |