തിരുവല്ല : വൈ.എം.സി.എ സബ് റീജണിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പദ്ധതികൾ കാരുണ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകി പ്രവർത്തിക്കുവാനും കൂടാതെ സ്കൂൾ കോളേജ് തലങ്ങളിൽ വിദ്യാർത്ഥികൾക്ക് കൗൺസലിംഗ്, ആനുകാലിക വിഷയങ്ങളിൽ ചർച്ച, സെമിനാർ, മെഡിക്കൽ ക്യാമ്പുകൾ, വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുക, മുതിർന്ന പൗരന്മാർ വനിതകൾ യുവജനങ്ങൾ എന്നിവർക്കായി സമ്മേളനങ്ങളും ക്യാമ്പുകളും നടത്തുക, ദേശീയ, റീജണൽ, സോണൽ പരിപാടികൾക്ക് ആതിയേത്വം വഹിക്കുക എന്നീ പരിപാടികൾക്ക് പ്ലാനിംഗ് ഫോറം രൂപം നൽകി.ദേശീയ നിർവഹക സമിതിയംഗം ജോ ഇലഞ്ഞിമൂട്ടിൽ പ്ലാനിംഗ് ഫോറം ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജോജി പി.തോമസ് അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ജോസഫ് നെല്ലാനിക്കൽ മുഖ്യപ്രഭാഷണം നടത്തി. ലിനോജ് ചാക്കോ, സുനിൽ മറ്റത്ത്, തോമസ് വി.ജോൺ, ലിയോൺ വർഗീസ് ഏബ്രഹാം, അഡ്വ.മാത്യു ജോസഫ്,ജൂബിൻ ജോൺ, അഡ്വ.എം.ബി നൈനാൻ, കെ.സി മാത്യു, കുര്യൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു. സജി മാമ്പ്രകുഴിയിൽ, ഐസക് തോമസ് വി, റെയ്മോൾ ജോൺസൺ, അഡ്വ.നിതിൻ വർഗീസ് ഏബ്രഹാം,ഷിജു കെ. കുര്യൻ, ബിജു.സി.തോമസ്, ജേക്കബ് വർഗീസ്, സജി വിഴലയിൽ,പി.പി മാത്യു,റോയ് വർഗീസ്, ഉമ്മൻ വർഗീസ്, റോയി പി.ചാണ്ടി എന്നിവർ ചർച്ചകൾക്കും പദ്ധതി ആവിഷ്കാരത്തിനും നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |