SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.01 AM IST

ബിവറേജസിലും പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്നും മോഷണം

vvvvv
ഡോഗ് സ്ക്വാഡിന്റെ പരിശോധന

കൊടുമൺ: കൊടുമണ്ണിൽ ബിവറേജസ് ഔട്ട് ലെറ്റിന്റെ ഷട്ടർ തകർത്ത് മദ്യകുപ്പികളും,​ചന്ദനപ്പള്ളി സെന്റ് ജോർജ് തീർത്ഥാടന കത്തോലിക്കാ പള്ളിയുടെ മുൻവശത്തെ രണ്ട് കാണിക്കവഞ്ചികളും കുത്തിത്തുറന്ന് പണവും അപഹരിച്ചു. പിന്നിൽ ഒരേ സംഘമെന്ന് സൂചന. ബിവറേജസിന്റെ താഴത്തെ നിലയിലെയും മുകൾ നിലയിലെയും ഷട്ടറുകളുടെ പൂട്ട് പൊളിച്ചാണ് മദ്യം മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം രാത്രി 2.30ന് ഓട്ടോറിക്ഷയിൽ എത്തിയ സംഘമാണ് മോഷണം നടത്തിയതെന്ന് സി.സി.ടി.വിയിൽ തെളിഞ്ഞിട്ടുണ്ട്. രണ്ടുപെട്ടി മദ്യം താഴത്തെ നിലയിൽ നിന്ന് മോഷ്ടിച്ച ശേഷം മുകൾനിലയിലെ പ്രീമിയം കൗണ്ടറിൽ നിന്നും മദ്യ കുപ്പികൾ മോഷ്ടിച്ചിട്ടുണ്ട്. ഇവയെല്ലാം ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്നു. ഹെൽമറ്റ് ധരിച്ച രണ്ട് പേരാണ് കടക്കുള്ളിൽ കടന്നത്. ഓട്ടോറിക്ഷയിൽ ഒരാൾ ഉള്ളതായാണ് സൂചന. സ്റ്റോക്ക് എടുത്ത് കഴിഞ്ഞാൽ മാത്രമെ എത്രമദ്യം നഷ്ടപ്പെട്ടു എന്ന വിവരം അറിയാൻ കഴിയൂവെന്ന് ഷോപ്പ് അധികൃതർ പറഞ്ഞു. പള്ളിക്ക് സമീപത്തെ സി.സി.ടി.വി ക്യാമറകൾ തകർത്ത നിലയിലാണ്. കൊടുമൺ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL