SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.18 AM IST

കെ.എസ്.ആർ.ടി.സി ബസിലെത്തി ആറൻമുള സദ്യ കഴിച്ചവർ 17,500

bus

കോഴഞ്ചേരി : കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി

ആറൻമുളയിലേക്ക് നടത്തിയത് 441 സർവീസുകൾ. ഇന്നലെ വരെ ബസിലെത്തിയ 17,500 പേർ സദ്യയുണ്ടു. ഇന്ന് കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നായി 17 ബസുകളിൽ തീർത്ഥാടകർ എത്തും. 600 പേർ സമാപന ചടങ്ങിലും സദ്യയിലും പങ്കെടുക്കും. സമാപന ചടങ്ങ് പാഞ്ചജന്യo ഓഡിറ്റോറിയത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യും. കാസർഗോഡ് മുതൽ പാറശ്ശാല വരെ 89 ഡിപ്പോകളിൽ നിന്നാണ് ഇത്തവണ കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയത്. ചീഫ് ട്രാഫിക് മാനേജർ ഉദയകുമാർ, സ്റ്റേറ്റ് കോ ഓർഡിനേറ്റർ സുനിൽ കുമാർ, ജില്ലാ കോ ഓർഡിനേറ്റർ സന്തോഷ്‌കുമാർ എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകി.

പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം

തൃച്ചിറ്റാറ്റ് , പുലിയൂർ , ആറന്മുള , തിരുവൻവണ്ടൂർ, തൃക്കൊടിത്താനം ക്ഷേത്രങ്ങളാണ് പഞ്ച പാണ്ഡവ ക്ഷേത്ര ദർശനത്തിൽ ഉൾപ്പെടുന്നത് . തീർത്ഥാടനത്തിന്റെ ഭാഗമമായി ആറന്മുളയിലെത്തി സദ്യയിൽ പങ്കെടുക്കത്തക്ക വിധമാണ് പാക്കേജ് നടപ്പിലാക്കുന്നത്. പാഞ്ചജന്യത്തിലെ സദ്യാലയത്തിൽ വഞ്ചിപ്പാട്ട് ,വെച്ചൊരുക്ക് ,പാടി ചോദിക്കുന്ന മുറയ്ക്ക് വിഭവങ്ങൾ വിളമ്പൽ എന്നിങ്ങനെ ആറൻമുള തനിമയോടെയാണ് സദ്യ ഒരുക്കിയിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL