SignIn
Kerala Kaumudi Online
Saturday, 19 September 2026 3.40 AM IST

പവർകട്ട് ‌‌‌ഉൗർജമായി; വിപണിയിൽ വെളിച്ചമായി മെഴുകുതിരിയും ഇൻവേർട്ടറും

cand

പത്തനംതിട്ട : പവർകട്ട് വന്നതോടെ വെളിച്ചംവീണ വിപണികളുണ്ട്. മെഴുകുതിരിക്കും എമർജൻസി ലാമ്പി​നും ഇൻവേർട്ടറി​നുമെല്ലാം ആവശ്യക്കാരേറി​. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു മെഴുകുതിരി മേഖല മുന്നോട്ടുപോയിരുന്നത്. അഞ്ച് രൂപ മുതലാണ് മെഴുകുതിരിയുടെ വില. കിലോയ്ക്ക് 240 രൂപയാണ് വില. ഒരു ചെറിയ പാക്കറ്റിന് മുപ്പത് രൂപയാണ് വില. ആറെണ്ണം ഇതിലുണ്ടാകും. ജില്ലയിൽ കുടുംബശ്രീ യൂണിറ്റുകളടക്കം മെഴുകുതിരി നിർമ്മാണം നടത്തുന്നുണ്ട്. ഓൺലൈനുകളിൽ നൂറെണ്ണം 200 രൂപയ്ക്ക് വരെ ലഭിക്കുന്നതിനാൽ കൂടുതൽ ആളുകളും ഓൺലൈനിൽ നിന്ന് മെഴുകുതിരി ഓർഡർ ചെയ്യുന്നുണ്ട്.

എമർജൻസി ലാമ്പുകളാണ് ആവശ്യക്കാരേറെയുള്ള മറ്റൊരു ഉൽപന്നം. സോളാർ ഉപയോഗിച്ച് പ്രകാശിക്കുന്ന ലാമ്പുകളടക്കം വിപണിയിൽ വിലക്കുറവിന് ലഭിക്കുന്നുമുണ്ട്. 500 രൂപ മുതൽ എമർജൻസി ലാമ്പുകൾ ലഭിക്കും.

കുറച്ചു കൂടി പണം മുടക്കാൻ തയ്യാറായവർ ഇൻവേർട്ടർ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇൻവേർട്ടറി​നും ബാറ്ററിക്കും കൂടി 18000 രൂപ മുതൽ മുടക്കണം.

വില

മെഴുകുതിരികൾ : അഞ്ച് രൂപ മുതൽ, കിലോഗ്രാമിന് 240 രൂപ

എമർജൻസി : 499 രൂപ മുതൽ.

ഇൻവേർട്ടറും ബാറ്ററിയും : 18000 രൂപ

(ഇൻവേർട്ടർ 6500 രൂപ മുതൽ ലഭിക്കും)

നിരവധിയാളുകൾ മെഴുകുതിരി വാങ്ങാനായി എത്തുന്നുണ്ട്. വഴിയോര കച്ചവടക്കാരുമുണ്ട്. ആവശ്യക്കാർ ഏറെ എത്തുന്നു.

നൗഷാദ്,

വ്യാപാരി, പത്തനംതിട്ട

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL